ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ പുതുതായി രണ്ട് കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. പഞ്ചാബിലും ബെംഗളൂരുവിലുമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയ ഒരാള്‍ക്കാണ് പഞ്ചാബില്‍ കൊറോണ ബാധ കണ്ടെത്തിയിരിക്കുന്നത്.

ബെംഗളൂരുവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന വ്യക്തി അടുത്തകാലത്ത് അമേരിക്കന്‍ യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു.

മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അഞ്ചാം തിയതിയാണ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ഇയാള്‍ക്കൊപ്പം യാത്രചെയ്ത സഹപ്രവര്‍ത്തകനും നിരീക്ഷണത്തിലാണുള്ളത്. യുഎസില്‍ നിന്നും ദുബായ് വഴിയാണ് ഇന്ത്യയില്‍ എത്തിയത്. ഇയാള്‍ നേരിട്ട് 2666 ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

SHARE