സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് കൊറോണ പുതുതായി കൊറോണ സ്ഥിരീകരിച്ചത്.

ഇതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം പതിനാറായി. തിരുവനന്തപുരത്ത് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ സ്വദേശി എത്തിയത് ദുബായില്‍ നിന്നും തൃശൂര്‍ സ്വദേശി എത്തിയത് ഖത്തറില്‍ നിന്നുമാണ്.

കോവിഡ് വിവരങ്ങള്‍ക്കായി മൊബൈല്‍ ആപ്പ് തുടങ്ങി. എയര്‍പോര്‍ട്ടുകളില്‍ പരിശോധന ശ്കതമാക്കി. വിവര ശേഖരണത്തിന് പൊലീസിനെ ഏര്‍പ്പെടുത്തി. റെയില്‍വേസ്റ്റേഷനുകൡ പ്രത്യേക പരിശോധനയും അനൈണ്‍സുമെന്റുകളും നടത്തും.
എല്ലാ ദിവസങ്ങളിലും അവലേകന യോഗം നടത്താനും തീരുമാനമായി.

കോവിഡ് 19 ഭീതിക്കിടെ കേരളത്തിന് ഇന്നലെ ആശ്വാസ ദിനമായിരുന്നു. എന്നാല്‍ ഇന്ന് വൈകീട്ടോടെയാണ് രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.
കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്!തതായും കളക്ടര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല

കുട്ടി വന്ന ദിവസം റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ മാര്‍ച്ച് മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു.