ലോക്ക്ഡൗണ്‍ പരാജയം; ഇനിയെന്തെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് രാഹുല്‍ ഗാന്ധി.  കൊവിഡിനെതിരെ 21 ദിവസത്തെ പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാലിത് 60 ദിവസത്തിലേറെയായി ഇപ്പോള്‍. ഇനിയെന്ത് പദ്ധതിയാണ് സര്‍്ക്കാറിന്റെ മുമ്പിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യം

കൊവിഡിനെതിരെ 21 ദിവസത്തെ പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാലിത് 60 ദിവസത്തിലേറെയായി. രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും വേഗം രോഗം പകരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്തി. എന്തുകൊണ്ട് സർക്കാര്‍ പരാജയപ്പെട്ടു എന്ന് വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്നോട്ട് എന്ത് പദ്ധതിയാണ് സർക്കാരിന്‍റെ കൈവശമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടവും കഴിയാറാകുമ്പോഴും പല സംസ്ഥാനങ്ങളിലും രോഗം അതിവേഗം പടരുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തീർത്തും നിരാശാജനകമാണ്. എന്നാല്‍ ഇതിനാവശ്യമായ നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് വലിയ തകർച്ച ഉണ്ടായി. ചെറുകിട സംരംഭങ്ങൾക്ക് സഹായം അത്യാവശ്യമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള നടപടികൾ കോണ്‍ഗ്രസ് സർക്കാർ സ്വീകരിക്കുന്നു. കേന്ദ്രത്തിന് എന്ത് പദ്ധതിയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യമായ ഘട്ടമാണിത്.  നിലവിലെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

updating….