മലയാളികളായ രണ്ട് ടെക്കികളെ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കേരളത്തില്‍ നിന്നുള്ള രണ്ട് ടെക്കികളെ കര്‍ണാടകയിലെ ഹെബ്ബഗോഡിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തൃശൂര്‍ സ്വദേശികളായ അഭിജിത് മോഹന്‍ (25), ശ്രീലക്ഷ്മി എസ് (21) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ വളരെ അഴുകിയ നിലയിലായിരുന്നു. നവംബര്‍ 29 ന് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇരുവരും സോഫ്റ്റവെയര്‍ എഞ്ചിനീയര്‍മാരായിരുന്നു. അഭിജിത്തും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജാതിവ്യത്യാസം കാരണം ബന്ധത്തിന് കുടുംബത്തില്‍ നിന്ന് എതിര്‍പ്പായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

SHARE