റിയാദ്: സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍വെച്ചാണ് അപകടമുണ്ടായത്. കൊല്ലം പളളിമുക്ക് സ്വദേശി സഹീര്‍, ഉമയനല്ലൂര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ തൃശൂര്‍ സ്വദേശി പോള്‍സണും കായംകുളം സ്വദേശി നിഷാദിനും ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Home News Block സഊദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്