കോഴിക്കോട് ട്രെയില്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികളെ  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂരിലെ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിത(19). മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട്(21) എന്നിവരാണ് മരിച്ചത്. ഇരുവരും കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥികളാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ അറ് മണിയോട് കൂടെ മൂടാടി വെള്ളറക്കാട് എന്ന സ്ഥലത്ത് വെച്ചാണ് ട്രെയിന്‍ തട്ടി മരണപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

ഇരുവരുടെയും മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫഹ്മിദയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ ബുധനാഴ്ച പൊലീസ് പരാതിപ്പെട്ടിരുന്നു. ഫഹ്മിദയെ കാണാതായായി ഇന്ന് പുലര്‍ച്ചെ 01.10ന്
പേരാമ്പ്ര പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് പോയതാണ് മരിച്ച റിജോ റോബര്‍ട്ട്. കേസില്‍ പൊലീസ് അനന്തര നടപടികള്‍ തുടങ്ങി.