അമിത്ഷായുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി: വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലഹാബാദില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിച്ചു. അലഹാബാദില്‍ അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം ഇതിനോടകം വിവാദമായി. വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

വിദ്യാര്‍ഥിനികളെ പൊലീസുകാര്‍ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ‘അമിത് ഷാ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളികളോടെയാണ് വിദ്യാര്‍ഥിനികള്‍ അമിത് ഷായുടെ റാലിക്ക് നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടികളുമായി എത്തിയ വിദ്യാര്‍ഥിനികളെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ പൊലീസുകാര്‍ വലിച്ചിഴക്കുകയായിരുന്നു. മര്‍ദിച്ചതിനുശേഷം വിദ്യാര്‍ത്ഥിനികളെ മുടിയില്‍ കുത്തിപ്പിടിച്ചും തല്ലി. ഇതേസമയം, അമിത് ഷായുടെ വാഹനം ആ വഴി കടന്നുപോകുകയും ചെയ്തു.

SHARE