സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി


കോഴിക്കോട്/എറണാകുളം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കളമശ്ശേരി മെഡി.കോളേജിലുമാണ് രണ്ട് കൊവിഡ് രോ?ഗികള്‍ മരണപ്പെട്ടത്.

കാളാണ്ടിത്താഴം പൂന്തുരുത്തി പറമ്പില്‍ കൗസു (65) ആണ് കോഴിക്കോട് മെഡി.കോളേജില്‍ വച്ചു മരണപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കൗസു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

കളമശ്ശേരി മെഡി.കോളേജില്‍ കോവിഡ് പൊസിറ്റീവായി ചികിത്സയിലായിരുന്ന വടക്കന്‍ പറവൂര്‍ വടക്കേ ചുള്ളിനക്കര തങ്കപ്പന്‍ (70) ആണ് മരിച്ച മറ്റൊരാള്‍. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചിട്ടുണ്ട്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ദീര്‍ഘകാലമായുള്ള വൃക്ക രോഗവും മസ്തിഷ്‌കാഘാതവും ഉണ്ടായിരുന്നു.

SHARE