സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. എറണാകുളത്തും വയനാട്ടിലുമാണ് കോവിഡ് ബാധിതര്‍ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 115 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ സ്വദേശി എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു.

ദേവസിക്ക് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുകയും ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു. ജൂലൈ 25നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

അതേസമയം കോവിഡ് ബാധിച്ച് വയനാട്ടില്‍ ഒരാള്‍ കൂടെ മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി, കരള്‍ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു.

SHARE