കോവിഡ്: ബഹ്‌റൈനില്‍ രണ്ട് പേര്‍ കൂടി മരിച്ചു

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു . 88, 59 പ്രായമുള്ള രണ്ട് സ്വദേശി പൗരന്മാരാണ് മരിച്ചത്. ചികില്‍സയില്‍ കഴിഞ്ഞ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധയിലുള്ള മരണങ്ങള്‍ പതിനേഴായി. നിലവില്‍ 4950 പേരാണ് വിവിധ ചികില്‍സാലയങ്ങളില്‍ കഴിയുന്നത്. ഇവരില്‍ 13 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

SHARE