ഇടുക്കി: മൃതദേഹവുമായി പോയ മൂന്നാര്‍ റൂട്ടില്‍ ഓടിയ ആംബുലന്‍സ് രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന െ്രെഡവറെ അറസ്റ്റുചെയ്തു. വട്ടവട പഞ്ചായത്തിന്റെ ആംബുലന്‍സ് െ്രെഡവര്‍ കോവിലൂര്‍ സ്വദേശി കെ.തങ്കരാജി(42)നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു വാഹനത്തിന് കേടുപറ്റി. മാട്ടുപ്പട്ടിയില്‍ അയ്യപ്പന്മാര്‍ സഞ്ചരിച്ച വാഹനത്തിലിടിച്ച് നിര്‍ത്താതെപോയ ആംബുലന്‍സ് എക്കോപോയിന്റില്‍ ബംഗാളിസ്ത്രീയെ ഇടിച്ചിടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച വട്ടവട സ്വദേശിയുടെ മൃതദേഹം അടിമാലിയില്‍ മൃതദേഹപരിശോധനയ്ക്കുശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ മാട്ടുപ്പട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.
സംശയം തോന്നിയ നാട്ടുകാരാണ് െ്രെഡവറെ പിടികൂടി പോലീസിലേല്പിച്ചത്. വൈദ്യപരിശോധനയില്‍, ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് ജാമ്യത്തില്‍ വിട്ടു.