ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ ട്വിറ്ററിലും ഹാഷ്ടാഗ് പ്രതിഷേധം. ഇന്ത്യ ആരുടേയും തന്തയുടെ വകയല്ലെന്ന് അര്‍ത്ഥം വരുന്ന ‘കിസീകേ ബാപ്കാ ഭാരത് ഛോഡീ ഹൈ’ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം ഉയരുന്നത്. പ്രമുഖരായ ഒട്ടേറെ പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എഴുത്തുകാരന് ഹന്‍സ് രാജ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വിവേകത്തെ ചോദ്യം ചെയ്താല്‍ മുഖമടച്ച് മറുപടി നല്‍കുമെന്നും ഇന്ത്യ ആരുടേയും പിതാവിന്റെ വകയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെയാണ് ബില്‍ ലോക്സഭയില്‍ പാസാക്കിയത്. നാളെ രാജ്യസഭയിലും ബില്‍ അവതരിപ്പിക്കും.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്തെത്തി. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് പൗരത്വ ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യം ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്. മതത്തിന്റെ പേരില്‍ രണ്ടാം വിഭാഗക്കാരായി കാണുന്നത് ഭരണഘടനയെ മാനിക്കാത്തതിന്റെ നേര് ചിത്രമാണ്.പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് ഡിസംബര്‍ 15,16 തിയ്യതികളില്‍ ഡേ നെറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്തി രാജ്യത്തില്‍ നിന്ന് പുറത്താക്കാണാണ് അമിത് ഷാ ശ്രമിക്കുന്നത്. എന്നാല്‍ അമിത് ഷായുടെ ഭയപ്പെടുത്തലില്‍ പേടിക്കുന്നവരല്ല ഞങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ലോക്സഭയില്‍ അംഗബലത്തില്‍ കൂടുതല്‍ ബി.ജെ.പിയാണെന്ന് കരുതി അവരുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കില്ലെന്ന് കരുതരുത്. പ്രതിപക്ഷം തീര്‍ച്ചയായും അതിനെ എതിര്‍ക്കും. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്തി രാജ്യത്തില്‍ നിന്ന് പുറത്താക്കാണാണ് അമിത് ഷാ ശ്രമിക്കുന്നത്. എന്നാല്‍ അമിത് ഷായുടെ ഭയപ്പെടുത്തലില്‍ പേടിക്കുന്നവരല്ല ഞങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ലോക്സഭയില്‍ അംഗബലത്തില്‍ ബി.ജെ.പി യാണെന്ന് കരുതി അവരുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കില്ലെന്ന് കരുതരുത്. പ്രതിപക്ഷം തീര്‍ച്ചയായും അതിനെ എതിര്‍ക്കും. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#किसीकेबापकाभारतथोड़ीहै
— व्यंग्यकार Sarfaraz (@AlSarfaraz) December 10, 2019
Massive protest against CAB in Assam https://t.co/rXu63o13PD
The Picture says it all..
— Chowkidar Adani™ (@adani_hu2) December 10, 2019
This is the voice of every North-Eastern souls.#किसीकेबापकाभारतथोड़ीहै#IndiaRejectsCAB pic.twitter.com/pG0YdWFPhp
#किसीकेबापकाभारतथोड़ीहै
— RiZwAn AfSaR (@RizwanAfsar7) December 10, 2019
No #HumanRightsDay in INDIA#किसीकेबापकाभारतथोड़ीहै pic.twitter.com/AoyoW8M9Sf



