ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സേയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പതിനഞ്ച് ദശലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഹാക്ക് ചെയ്ത സംഘം കാല്‍മണിക്കൂര്‍ നേരം മോശം വാക്കുകളും പാരാമര്‍ശങ്ങളും ട്വീറ്റുകള്‍ പോസ്റ്റ്‌ചെയ്തുകൊണ്ടിരുന്നു. 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നിരുന്നാലും ട്വിറ്ററിന്റെ സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

SHARE