ഇനി മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യൂ; ജീവനക്കാരെ ഞെട്ടിച്ച് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു.ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി വര്‍ക്ക് അറ്റ് ഹോമിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം അനിശ്ചിതമായി തുടരുമെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്.

വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്തവിന്റെ പ്രതികരണം. ഈ രീതിയില്‍ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാണെങ്കില്‍ അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE