ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം:ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ശ്രീവരാഹത്തെ ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. സിപിഐഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയുന്നുണ്ട്. അതേസമയം നിരന്തരമായി സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ശ്രീവഹാരം.

SHARE