തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് കോവിഡ്


തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.

ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തു.

അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.