ടി.വി താരം രാഹുല്‍ദീക്ഷിത് മരിച്ചനിലയില്‍

മുംബൈ: യുവ ടി.വി താരം രാഹുല്‍ദീക്ഷിത്(28)ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്.

ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ രാത്രിയില്‍ സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടിയില്‍ സംബന്ധിച്ചതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു.