കൊറോണ; ടിവി സീരിയലുകളുടെ സംപ്രേക്ഷണവും നിലക്കുന്നു

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് കടന്നതോടെ മിനി സ്‌ക്രീന്‍ സീരിയലുകളുടെ ഷൂട്ടിങുകളും മുടങ്ങിയിരിക്കുകയാണ്. നിലവില്‍ ഷൂട്ട് ചെയ്തുവെച്ച എപ്പിസോഡുകള്‍കൂടി തീരുന്നതോടെ ടിവി സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളും ഏപ്രില്‍ ആദ്യംവാരത്തോടെ നിലക്കുമെന്നാണ് സൂചന.

കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതുവരെ സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കാനായിരുന്നു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി തീരുമാനം. എന്നാല്‍, രാജ്യത്തെ 21 ദിവസ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ എല്ലാ ഷൂട്ടിങ്ങും ഏപ്രില്‍ 14 വരെ നിര്‍ത്തിവെക്കേണ്ട നിലവരുകയായിരുന്നു.

SHARE