തിരൂരില്‍ ലോഡ്ജില്‍ റൂമെടുത്ത യുവാവ് ടി.വിയുമായി മുങ്ങി

തിരൂര്‍: തിരൂരില്‍ ലോഡ്ജില്‍ താമസിക്കാനെത്തിയ യുവാവ് റൂമിലെ ടി.വിയുമായി മുങ്ങി. ചേര്‍ത്തല സ്വദേശിയായ മനേഷ്‌കുമാറാണ് റൂമിലെ ടി.വി കവറിലാക്കി കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം ലോഡ്ജ് ജീവനക്കാര്‍ പൊലീസിന് പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച അഞ്ചു മണിക്കാണ് ഇയാള്‍ മുറിയെടുത്തത്.

ഡ്രൈവിങ് ലൈസന്‍സായിരുന്നു തിരിച്ചറിയല്‍ രേഖയായി നല്‍കിയിരുന്നത്. മൂന്നു ദിവസമായിട്ടും ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജീവനക്കാര്‍ റൂം തുറന്നു. മുറിക്കകത്ത് മനേഷ്‌കുമാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ റൂമിലുണ്ടായിരുന്ന 32 ഇഞ്ചിന്റെ ടിവി മോഷണം പോയതായി കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വലിയ കവറില്‍ ടി.വി കടത്തുന്നത് കണ്ടെത്തിയത്. മനേഷിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചിട്ട് കിട്ടിയതുമില്ലെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസില്‍ പറഞ്ഞു.

SHARE