ടിവി ഇബ്രാഹിം എംഎല്‍എ ക്വാറന്റീനില്‍


കൊണ്ടോട്ടി: കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹീം ക്വാറന്റീനില്‍. ഇന്ന് ഉച്ചയോടെയാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. മുനിസിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരു കൗണ്‍സിലറുമായി എംഎല്‍എ അടുത്തിടപഴകിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്.

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോവിഡ് സ്ഥിരീകരണമുള്ള കൗണ്‍സിലറുമായി സമ്പര്‍ക്കം പുലര്‍ത്തിയതു വഴിയാണ് എംഎല്‍എ ക്വാറന്റീനില്‍ പ്രവേശിച്ചത്.

SHARE