വി.എം.കുട്ടി മാസ്റ്റർക്ക് ഡി-ലിറ്റ് നൽകി ആദരിക്കണം: ടി.വി.ഇബ്രാഹിം എം.എൽ.എ

കൊണ്ടോട്ടി : മാപ്പിള കലാ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടിക്ക് കേരളത്തിലെ സർവകലാശാലകൾ ഡിലിറ്റ് നൽകി ആദരിക്കണമെന്ന് ടി വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. മാപ്പിളപ്പാട്ടിന് പൊതുവേദികളിൽ അംഗീകാരമുണ്ടായത് വി എം കുട്ടിയുടെ ശ്രമ ഫലമായിട്ടാണ്. മുസ്ലീം സമുദായത്തിൽ മാത്രം പ്രചാരമുണ്ടായിരുന്ന മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ നിസ്തുലമായ സംഭാവനയാണ് വി.എം കുട്ടി നൽകിയത്. അറബി മലയാള മടക്കമുള്ള സങ്കരഭാഷയിലൊതുങ്ങിക്കൂടിയ മാപ്പിളപ്പാട്ടിനെ ആ പരിമിതികൾ മറികടന്ന് മലയാഞ്ഞിന്റെ പൊതു ധാരയിലെത്തിക്കാൻ വി.എം കുട്ടി നടത്തിയ പരിശ്രമം അംഗീകരിക്കേണ്ടതാണ്.. മാപ്പിള കലകളായ ഒപ്പനയും വട്ടപ്പാട്ടും അറബനയും ദഫും കോൽകളിയുമെല്ലാം മുഖ്യധാരയിൽ കൊണ്ടു വന്നതിലും അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല.

വി എം കുട്ടിയുടെ പുസ്തകങ്ങൾ – ഇശൽ നിലാവ്, മാപ്പിളപാട്ടിന്റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട് – ചരിത്രവും വർത്തമാനവും, ഒപ്പന എന്ന വട്ടപ്പാട്ട്, മഹാകവി മോയിൻകുട്ടി വൈദ്യർ, ഭക്തിഗീതങ്ങൾ, വൈക്കം മുഹമ്മദ്‌ ബഷീർ മാലപ്പാട്ട്, മാപ്പിളപ്പാട്ടിന്റെ തായ് വേരുകൾ, കനിവും നിനവും, മഹിമ (നാടകം), മൈത്രീഗാനങ്ങൾ, മാപ്പിളപ്പാട്ടിന്റെ ലോകം, മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം എന്നിവ ഈ മേഖലയിലെ അനർഘ സംഭാവനകളാണ്.

അതു കൊണ്ട് തന്നെ മാപ്പിള കലാരംഗത്തുള്ള സമഗ്ര സംഭാവന പരിഗണിച്ച് കേരള സർക്കാരും സർവകലാശാകളും അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്‌. ഫെബ്രു മാസത്തിൽ MLA യുടെ നേതൃത്വത്തിൽ വി.എം കുട്ടിക്ക് പൗരസ്വീകരണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയും കേരള സംഗീത നാടക അക്കാദമിയുടെ അംഗവും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവയില്‍ അംഗമായിരുന്നു.

സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ വി.എം. കുട്ടി പാടിയിട്ടുണ്ട്. ആയിരത്തോളം മാപ്പിളപ്പാട്ട് രചനകളും അ്‌ദ്ദേഹത്തിന് സ്വന്തമായുണ്ട്. പാട്ടെഴുത്തിന്റെ തിരക്കിലും 15 പുസ്തകങ്ങളും അദ്ദേഹം എഴുതി. സിനിമകളില്‍ സംഗീത സംവിധാനം നടത്തിയും അദ്ദേഹം കഴിവ് തെളിയിച്ചു. ഭാവപൂർണ്ണമായ പാട്ടുകളിലൂടെ മാപ്പിളപാട്ടുകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് വി എം കുട്ടിയാണ്.
ടി.വി.ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു , അഷറഫ് മടാൻ , അബ്ദുൽ അലി മാസ്റ്റർ ,എ.കെ. അബ്ദുറഹ്മാൻ ,കെ.കെ ആലിബാപ്പു ,പി.എ. ജബ്ബാർ ഹാജി ,രായിൽകുട്ടി നീറാട് ,എ .ഷൗക്കത്തലി ഹാജി ,പി .വി.മൂസ ,കെ .സി .ഗഫൂർ ഹാജി ,പി.എം.എ സമീർ ,കെ .ടി.അബ്ദുറഹ്മാൻ എന്ന ഇണ്ണി ,സി.ടി.മുഹമ്മദ് ,എം.അബൂബക്കർ ഹാജി ,അശ്റഫ് കൊണ്ടോട്ടി ,സലാം തറമ്മൽ ,സുരേഷ് .എ ,കെ .എ സഗീർ ,പി .വി.ലത്തീഫ് കൊട്ടപ്പുറം ,സി മുഹമ്മദ് റാഫി ,ചുക്കാൻ ബിച്ചു ,പി .വി മൂസ , നിസാർ .സി .പി ,വി .പി .സിദ്ദീഖ് ,മുസ്തഫ മുണ്ടപ്പലം .സലാം കാളോത്ത് ,പഴേരി കുഞ്ഞിമുഹമ്മദ് , ,മൂസാ ഫൗലൂദ് ,ഇ.എം റഷീദ് ,റഹ്മത്ത് , എന്നിവർ സംസാരിച്ചു.

SHARE