വിദേശികളെ ഒറ്റപ്പെടുത്തുന്ന പ്രവണത പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: ടി.വി.ഇബ്രാഹിം എം.എല്‍.എ

വിദേശീയരെയാകെ ശത്രുതയോടെ കാണുകയും ഭക്ഷണവും വാഹനവും താമസസൗകര്യവും നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിദേശത്തുനിന്നു വരുന്നവരുടെ താമസത്തിനും സഞ്ചാരത്തിനും വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ചുമതലപ്പെട്ടവര്‍ക്ക് കൈമാറുകയല്ലാതെ വിദേശികളെ ഒറ്റപ്പെടുത്തുന്ന പ്രവണത പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഔദ്യോഗിക സംവിധാനങ്ങള്‍ കൊണ്ടുമാത്രം സാധ്യമായ കാര്യമല്ലിത്. ഉയര്‍ന്ന സാമൂഹ്യബോധം നമ്മില്‍ ഉയരേണ്ട സമയമാണിത്. രോഗപ്പ കര്‍ച്ചയില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ മറ്റുള്ളരോട് നീതിയും കരുണയും കാണിക്കാതിരിക്കുക എന്നത് മനുഷ്യത്വ വിരുദ്ധമാണ്. സ്വയം പ്രതിരോധിക്കുന്നതിനോടൊപ്പം മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കൈവിടാതിരിക്കുക.നാം ഈ പ്രതിസന്ധി അധിജീവിക്കുക തന്നെ ചെയ്യും

SHARE