ഞാന്‍ മരണക്കിടക്കയിലാണ് എന്ന് അവസാന പോസ്റ്റ്; മണിക്കൂറുകള്‍ക്കകം മരണം- നടി ദിവ്യ ചൗക്‌സി ഓര്‍മ

മുംബൈ: അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്ന ബോളിവുഡ് നടി ദിവ്യ ചൗക്‌സി അന്തരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഹൃദയം തൊടുന്ന കുറിപ്പിട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മുപ്പത്തിയാറുകാരിയായ ഇവരുടെ അന്ത്യം.

‘പറയാന്‍ വാക്കുകളില്ല. ഞാന്‍ മരണക്കിടക്കയിലാണ് എന്നു നിങ്ങളോട് പറയാന്‍ സമയമായിരിക്കുന്നു. ചിലതു സംഭവിക്കാം. ഞാന്‍ കരുത്തയാണ്. യാതനകള്‍ ഇല്ലാത്ത മറ്റൊരു ലോകമുണ്ട്. ദയവായി ചോദ്യങ്ങള്‍ ചോദിക്കരുത്. എത്ര കാലമുണ്ട് എന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഗുഡ് ബൈ’ – എന്നായിരുന്നു അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ബന്ധു സൗമ്യ അമിഷ് വര്‍മയാണ് നടിയുടെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

2016ല്‍ മന്‍ജോയ് ജോയ് മുഖര്‍ജിയുടെ ഹൈ അപ്‌നാ ദില്‍ തോ ആവാര എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ ദിവ്യയുടെ അരങ്ങേറ്റം. നിരവധി ടി.വി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

SHARE