ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാനം തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു

ടെഹ്‌റാന്‍: ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ തുര്‍ക്കി സ്വകാര്യ വിമാനം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് സമീപം തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇറാനിലെ മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 370 കിലോ മീറ്റര്‍ അകലെ ഷെഹ്‌റെ ഖുര്‍ദ് മലയിലാണ് വിമാനം തകര്‍ന്നു വീണത്.

പ്രദേശവാസികള്‍ അപകടം നടന്ന ഉടനെ അവിടെയെത്തിയെങ്കിലും മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞിരുന്നുവെന്ന് ഇറാന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് വക്താവ് മുജ്തബ ഖാലിദി പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE