കാറ്റിൽ പെട്ട കടലാസുപോലെയൊരു വിമാനം; യാത്രക്കാരെ അടിമുടി വിറപ്പിച്ച ലാന്റിങ്‌

ശക്തമായ കാറ്റില്‍ ഭീകരമാം വിധം ആടിയുലയുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയെ നെഞ്ചിടിച്ച് പ്രചരിക്കുന്നു. ബര്‍മിങ് ഹാം വിമാനത്താവളത്തില്‍ ലാന്റിങിനിടെ എയര്‍ബസ് എ321 വിമാനമാണ് ശക്തമായ കാറ്റില്‍പെട്ടത്.

ലാന്റിങിന് ശ്രമിക്കുന്നതിനിടെ വീശിയടിച്ച കാറ്റില്‍ വിമാനത്തിന്റെ ഗതി തെറ്റിയപ്പോള്‍ പൈലറ്റ് വിമാനമുയര്‍ത്തി ആദ്യം അപകടമൊഴിവാക്കി. അല്‍പം കഴിഞ്ഞ് വീണ്ടും ലാന്റിങിന് ശ്രമിക്കുമ്പോള്‍ കാറ്റ് വീണ്ടും വില്ലനായെത്തി. എന്നാല്‍, ഇത്തവണ രണ്ടും കല്‍പിച്ച് നിലത്തിറക്കാനായിരുന്നു പൈലറ്റിന്റെ തീരുമാനം. കാറ്റില്‍ കടലാസുപോലെ ആടിയുലഞ്ഞെങ്കിലും ഒരുവിധം ഒറ്റ ടയറില്‍ പൈലറ്റ് നിലത്തിറക്കി. പൈലറ്റിന്റെ അനുഭവസമ്പത്ത് തന്നെയാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

SHARE