സെല്‍ഫി എടുക്കുന്നതിനിടെ മുത്തശ്ശി കിണറ്റില്‍ വീഴുന്ന വീഡിയോ: സത്യാവസ്ഥ ഇതാണ്

പാലക്കാട്: കൊച്ചുമക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെ മുത്തശ്ശി കിണറ്റില്‍ വീഴുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ സത്യാവസ്ഥ പുറത്ത്. സിനിമയുടെ പ്രചാരണത്തിനു വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് സംവിധായകന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

പാലക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. ആധികാരികത ഇല്ലാത്ത വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് ജനങ്ങള്‍ക്കു മുന്നില്‍ തെളിയിക്കാനായിരുന്നു ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പ് താനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്തത്. വീഡിയോയില്‍ കിണറ്റിലേക്ക് വീഴുന്ന മുത്തശ്ശിയായി അഭിനയിച്ച രാജലക്ഷ്മി അമ്മയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. യൂടൂബില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം ആയിരങ്ങളാണ് വീഡിയോ ഷെയര്‍ ചെയ്തത്.

Watch Video:

SHARE