അമേരിക്കയില്‍ കോവിഡ് പെരുകുന്നു, മരണം ആയിരം കടന്നു; ഈസ്റ്ററിന് മുന്നേ എല്ലാം തുറക്കണമെന്ന നിലപാടുമായി ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്ക കൊറോണയുടെ അടുത്ത പ്രഭവകേന്ദ്രമാകുമെന്ന ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നിലനില്‍ക്കെ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടച്ച് അശാസ്ത്രീയ നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ്-19 രോഗികള്‍ പെരുകുന്ന യു.എസ്. മഹാമാരിയുടെ മരണഭൂമിയാവുമെന്ന ആരോഗ്യവിദഗ്ധരുടെ കണക്കുകള്‍ യഥാര്‍ത്ഥ്യമാകുമെന്ന് സൂചിപ്പിക്കുന്നതാണ് യുഎസില്‍ നിന്നും പുറത്തുവരുന്ന പുതിയ കണക്കുകള്‍ വ്യക്തമാക്കുന്ന്. ബുധനാഴ്ച മാത്രം യുഎസില്‍ 200 ലധികം പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ യുഎസില്‍ 1000 കടന്നിരിക്കയാണ്. 13,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നന്നത്. ഇതോടെ സ്‌പെയിനിനെ മറികടന്ന് ചൈനക്കും ഇറ്റലിക്കും പിന്നാല്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് യുഎസ്.

അതേസമയം, പ്രധാന രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിനു തയ്യാറാവാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. ഈസ്റ്ററിനുമുമ്പ് രാജ്യം പൂര്‍വ സ്ഥിതിയിലാകുമെന്നാണ് ട്രംപ് ഇപ്പോഴും വാദിക്കുന്നത്. യു.എസ് അടച്ചാല്‍ ലോകം മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും അപ്പോഴുണ്ടാകുന്ന മരണസംഖ്യയുടെ അത്രയും കൊറോണ കാരണമുണ്ടാകില്ലെന്നുമുള്ള അശാസ്ത്രീയമായ രാഷ്ട്രീയ യാഥാസ്ഥിതിക വാദമാണ് ട്രംപ് ഉന്നയിക്കുന്നത്.

രണ്ടര ആഴ്ചയ്ക്കുള്ളില്‍, ഈസ്റ്റര്‍ ദിനത്തില്‍, രാജ്യമെമ്പാടും നിറഞ്ഞുനില്‍ക്കുന്ന പള്ളികളുമായി നമ്മുടെ അമേരിക്ക ആവാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. രോഗത്തെക്കാള്‍ വിനാശകരമായേക്കാവുന്ന പരിഹാരങ്ങളുപയോഗിച്ച് ഇന്‍ഫ്‌ലുവന്‍സയോട് ഞങ്ങള്‍ പ്രതികരിക്കുന്നുവെന്ന് അദ്ദേഹവും മറ്റ് പല രാഷ്ട്രീയ യാഥാസ്ഥിതികരും അഭിപ്രായപ്പെടുന്നു.
അദ്ദേഹവും മറ്റ് പല രാഷ്ട്രീയ യാഥാസ്ഥിതികരും അത് നിര്‍ദ്ദേശിക്കുന്നു

മഹാമാരിയായ പ്രഖ്യാപിച്ച കോവിഡ് 19 പോലുള്ളവയോട് ഇത്തരത്തില്‍ പ്രതികരിച്ചാല്‍ അത് രോഗത്തേക്കാള്‍ വിനാശകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗവ്യാപനം തടയാന്‍ രാജ്യം അടച്ചിടാനും സ്ഥിതിഘതികള്‍ മന്ദഗതിയിലാക്കാനും
നിലവിലെ രീതി അവസാനിച്ച് സാമൂഹ്യ അകലം പാലിക്കാനുമാണ് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നത്. രാജ്യത്ത് മഹാ പരിശോധനക്ക് തെയ്യാറാവണവണമെന്നും ഇതിനായി ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍, ഡോക്ടര്‍മാര്‍ തുടങ്ങി ആരോഗ്യമേഖലകളില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് അമേരിക്കള്‍ പ്രസിഡന്റെ വാദം പിടിച്ചുകെട്ടാന്‍ പറ്റാത്ത രോഗവ്യാപനത്തിലേക്കും നാശത്തിലേക്കും എത്തിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ട്രംപിന്റെ അശാസ്ത്രീയ നിലപാടുകള്‍ക്കെതിരെ ഡൊമാക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബിഡന്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉ്ന്നയിച്ചുവരുന്നത്.

കൊറോണയെ തുടര്‍ന്ന് യുഎസില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദിവസാമായിരിക്കുകയാണ് ബുധനാഴ്ച. ജനുവരി അവസാനത്തോടെയാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ അതിന് ശേഷം അതിവേഗത്തിലാണ് രോഗം പടര്‍ന്നുപിടിച്ചത്. നിലവില്‍ 1031 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാല് ദിവസം മുമ്പുവരെ 326 മരണങ്ങള്‍ മാത്രമാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നാല് ദിവസത്തിനിടയിലാണ് ബാക്കിയുള്ള അത്രയും പേര്‍ മരിച്ചത്. ഭീകരവസ്ഥയിലാണ് യുഎസില്‍ രോഗം പടര്‍ന്നുപിടിക്കുന്നത്. ചൊവ്വാഴ്ച 164 പേരാണ് മരിച്ചതെങ്കില്‍ ബുധനാഴ്ച അത് 216 ലേക്കെത്തിയിരിക്കുന്നു. 68000 ത്തിലധികം പേരില്‍ ഇതുവരെ രോഗം പിടികൂടി.

യു.എസില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ അതിഗുരുതരമാണ് സ്ഥിതി. രാജ്യത്തെത്തന്നെ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ അഞ്ചിരട്ടി വേഗത്തിലാണ് ന്യൂയോര്‍ക്കില്‍ രോഗം വ്യാപിക്കുന്നത്. ബുധനാഴ്ചയിലെ കണക്കുകളനുസരിച്ച് ന്യൂയോര്‍ക്കില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 280 പേര്‍ ഇവിടെ മരിക്കുകയും ചെയ്തു. മുഖാവരണവും, സര്‍ജിക്കല്‍ ഗൗണും, കൈയുറ തുടങ്ങി വെന്റിലേറ്റര്‍ സൗകര്യവും പോലും ഇവിടെ അപര്യാപ്തമാവുകയാണ്.

ചൈനക്കും ഇറ്റലിക്കും ശേഷം യുഎസാകും കൊറോണയുടെ അടുത്ത ആഘാതകേന്ദ്രമെന്ന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.