‘അത് മഹത്തായ ദിനം’; ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ വിവാദ പരാമര്‍ശവുമായി ട്രംപ്

അമേരിക്കന്‍ പൊലീസിന്റെ കൊടുംക്രൂരത മൂലം മരണപ്പെട്ട ആഫ്രോ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ജോര്‍ജ് ഫ്‌ളോയിഡിനെ പരാമര്‍ശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ട്വിറ്റര്‍ പരാമര്‍ശം വിവാദമായി. ‘അതൊരു മഹത്തായ ദിനമാണെ’ന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശം. വീഡിയോ വിവാദമായതോടെ ട്വിറ്റര്‍ അധികൃതര്‍ പോസ്റ്റ് നീക്കം ചെയ്തു.

അമേരിക്കയിലെ സാമ്പത്തിക രംഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്. ജോര്‍ജ് ഫ്‌ളോയിഡിനെ സംബന്ധിച്ച് അതൊരു മഹത്തായ ദിനമാണെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന. ജോര്‍ജ് ഫ്‌ളോയിഡിന് നീതിയാവശ്യപ്പെട്ടാരംഭിച്ച പ്രക്ഷോഭം പതിനൊന്നാം ദിവസവും ശക്തമായി തുടരുകയാണ്.കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കാണിക്കുന്ന ക്രൂരതയുടെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു.

SHARE