ലൈംഗികപീഡനം: ട്രംപിനെതിരെ 15 സ്ത്രീകള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യമായി ലൈംഗികാരോപണം ഉന്നയിച്ച് ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത്. ട്രംപില്‍നിന്ന് ഏതെല്ലാം തരത്തിലാണ് പീഡനം നേരിട്ടതെന്ന് ്അവര്‍ പത്രസമ്മേളനത്തില്‍ വിവരിച്ചു.
2006ല്‍ മിസ് നോര്‍ത്ത് കരോലിനയായി തെരഞ്ഞെടുക്കപ്പെട്ട സാമന്ത ഹോല്‍വി ഉള്‍പ്പെടെ 15 സ്ത്രീകള്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. ട്രംപിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളെ ആസ്പദമാക്കി സിനിമ തയാറാക്കിയ ബ്രേവ് ന്യൂസ് ഫിലിംസാണ് പത്രസമ്മേളനം നടത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തും നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ട്രംപിന്റെ ലൈംഗിക പീഡന ചരിത്രത്തെക്കുറിച്ച് പാര്‍ട്ടി പക്ഷഭേദമില്ലാതെ അന്വേഷിക്കണമെന്ന് അവര്‍ യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡിന്റിനെതിരെയുള്ള ആരോപണം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് നിഷേധിച്ചു. പ്രസിഡന്റാകുന്നതിനു മുമ്പുള്ള സംഭവങ്ങളാണ് അതെന്നും അദ്ദേഹം നേരിട്ട് നിഷേധിച്ചതാണെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

SHARE