ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പേ വന്‍ തള്ളുമായി ട്രംപ്

ന്യൂഡല്‍ഹി: വന്‍ മോഡിയൊരുക്കുവുമായി വരവേല്‍പ്പൊരുങ്ങുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ട്രംപിന് കഴിയില്ല.
എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെകുറിച്ചു തന്നെ ട്വിറ്ററില്‍ നടത്തിയ പ്രതികരണം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫേസ്ബുക്ക് ചീഫ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ഫെയ്‌സ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞെന്നാണ് ട്രംപ് ട്വീറ്റില്‍ അവകാശപ്പെടുന്നത്. നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ട്രംപ് കുറിച്ചു. എന്നാല്‍ ഇത് വിപരീതമാണെന്നതാണ് വാസ്തവത്തില്‍. ട്വീറ്റ് വിവാദമായതോടെ ഫോളോവേവിന്റെ കാര്യത്തില്‍ യുഎസ് പ്രസിഡന്റ് നടത്തിയ തള്ള് സോഷ്യമീഡിയ പൊളി്ച്ചിിരിക്കുകയാണ്.

ഇതു വലിയ ആദരവാണെന്ന് എനിക്കു തോന്നുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞു ഡോണള്‍ഡ് ട്രംപ് ആണ് ഫെയ്‌സ്ബുക്കിലെ നമ്പര്‍ 1, നമ്പര്‍ 2 എന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാഴ്ചയക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്കു പോകുകയാണ്. അതിനായി കാത്തിരിക്കുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി സ്വകാര്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലും ഫെയ്സ്ബുക്കിലെ നമ്പർ 1 താനാണെന്ന കാര്യം ട്രംപ് പറഞ്ഞിട്ടുണ്ട്. താനാണ് ഫെയ്സ്ബുക്കിലെ നമ്പർ 1 എന്നും മോദിയാണ് രണ്ടാമനെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, 2019 റാങ്കിംഗ് കണക്കുകള്‍ അനുസരിച്ച് സംഗതി തികച്ചു വ്യത്യസ്തമാണ്. ലോക നേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 44 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി ഫേസ്ബുക്കില്‍ ഒന്നാമതുള്ളത്. ഡൊണാള്‍ഡ് ട്രംപിന് 26 ദശലക്ഷത്തിനടുത്ത് മാത്രമേ പിന്തുണയുള്ളൂ. എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫാളോവര്‍മാരുടെ കാര്യത്തില്‍ എല്ലാ രാഷ്ടീയ നേതാക്കളേയും കടത്തിവെട്ടും. 55 ദശലക്ഷം ഫേസ്ബുക്ക് ഫാളോവേര്‍സാണ് ഒബാമക്കുള്ളത്.

അതേസമയം, മാര്‍ക്ക് സക്കര്‍ബര്‍ഗിനെപ്പോലെ രാഷ്ട്രീയേതരമായി പ്രശസ്തരെ പരിഗണിച്ചാല്‍ ബരാക് ഒബാമ, നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ വളരെ പിന്നിലാവും. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് യഥാക്രമം 90 ദശലക്ഷം, 122.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. പോപ്പ് ഗായിക ഷക്കീരയ്ക്ക് 100 മില്ല്യണ്‍ ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ സ്വന്തം പേജിന്റെ 214.5 ദശലക്ഷത്തിലധികം ആളുകള്‍ ട്രാക്കുചെയ്യുന്നുണ്ട്. ഇതാണ് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അക്കൗണ്ട്.

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ഈ മാസം 24നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെന്നും ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്നും യു.എസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെല്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

SHARE