കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനാവുക’ എന്നാണ് ട്രംപ് പ്രതികരിച്ചത്.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗുരുതരനിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചെന്നും യു.എസ്. രഹസ്യാന്വേഷകര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാള്‍ വാര്‍ഷികാഘോഷത്തിലടക്കം പങ്കെടുക്കാത്തതാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംശയം ഉയരാന്‍ കാരണമായത്.
എന്നാല്‍, യു.എസ്. ദേശീയസുരക്ഷാവിഭാഗം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹത്തിന്റെ സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് വൈറ്റ്ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ാര്‍ത്ത സത്യമാണോ അല്ലയോ എന്ന തനിക്കറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.