ട്രംപിന് കോവിഡില്ല; രണ്ടാം ടെസ്റ്റ് ഫലവും നെഗറ്റീവ്

രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്. മാര്‍ച്ച് മധ്യത്തിലാണ് ട്രംപ് ആദ്യ ടെസ്റ്റിന് വിധേയനാകുന്നത്. പക്ഷെ ടെസ്റ്റിങ് പ്രക്രിയ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റ് ഫലം വരാന്‍ വെറും 15 മിനിറ്റ് നേരത്തെ കാത്തിരിപ്പേ വേണ്ടി വന്നുള്ളൂ.

അമേരിക്കയില്‍ കൊറോണ പടര്‍ന്ന ആദ്യഘട്ടത്തില്‍ ടെസ്റ്റിനു വിധേയനാവാന്‍ ട്രംപ് മടി കാണിച്ചിരുന്നു. കൊറോണ മറ്റേത് പനി പോലെ തന്നെയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിന് പിന്നാലെ നിലപാട്് മാറ്റിയിരുന്നു ട്രംപ്.

സമ്പര്‍ക്കത്തിലേര്‍പ്പെട്ട നിരവധി പേര്‍ക്കും വൈറ്റ്ഹൗസ് ജീവനക്കാരനുമെല്ലാം കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ട്രംപ് ടെസ്റ്റിന് വിധേയനായത്.

SHARE