ചൈനയെ അനുകൂലിച്ചാല്‍ സാമ്പത്തിക സഹായം നിര്‍ത്തും;ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ്

ഇന്ത്യക്കെതിരെയുള്ള ഭീഷണിയുടെ സ്വരത്തിന്റെ അലയാലികള്‍ തീരും മുമ്പേ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയെ അനുകൂലിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന സാമ്പത്തികസഹായം നിര്‍ത്തിവെക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.

കൊറോണ വൈറസ് മുന്നറിയിപ്പ് ഗൗരവായി പരിഗണിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഡബ്ല്യുഎച്ച്ഒ ചൈനയെ മാത്രം പരിഗണിക്കുന്നതിനാലാണ് അങ്ങനെ തോന്നുന്നതെന്ന് ട്രംപ് ആരോപിച്ചു.കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നതെന്നാണ് ട്രംപ് നിരന്തരം പരാതിപ്പെടുന്നത്. ഇതുവരെ പരാതിയും ആരോപണങ്ങളും ഉന്നയിച്ചിരുന്ന ട്രംപ് ഇപ്പോള്‍ ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തിയിരിക്കുന്നത്.

SHARE