കോവിഡ്; ചൈന കണക്ക് പറയേണ്ടി വരുമെന്ന് ട്രംപ്

കൊവിഡുമായി ബന്ധപ്പെട്ട് യു.എസ് – ചൈന പോര് മുറുകുന്നു. വാര്‍ത്താസമ്മേളനത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വരുത്തിവച്ച നാശനഷ്ടങ്ങള്‍ക്കു ചൈനയില്‍നിന്നു നഷ്ടപരിഹാരം തേടിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. കൊറോണയെ പ്രഭവകേന്ദ്രത്തില്‍ തന്നെ നശിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അമേരിക്ക കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ചൈനയെകൊണ്ടു കണക്കു പറയിക്കാന്‍ ഒട്ടേറെ വഴികളുണ്ട്. ശക്തമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും ട്രംപ് പറഞ്ഞു. വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരമായി ചൈന ജര്‍മനിക്ക് 165 ബില്യന്‍ ഡോളര്‍ നല്‍കണമെന്ന് അടുത്തിടെ ഒരു ജര്‍മന്‍ പത്രം മുഖപ്രസംഗം എഴുതിയതു ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ 55,000ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കോവിഡ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്.

SHARE