ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെ ലോക് ഡൌണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 കവിഞ്ഞു.
The site where two trucks collided in UP’s Auraiya late last night. 24 migrants lost their lives and many got injured in the accident#MigrantLivesMatter pic.twitter.com/793EeDj2su
— NDTV (@ndtv) May 16, 2020