അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചയച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളങ്ങിയ ട്രക്കാണ് കഴിഞ്ഞ ദിവസം ബറൂച്ചിനു സമീപം മറിഞ്ഞത്. മറിഞ്ഞ ട്രക്കില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലായാണ്. 103 വിവിപാറ്റ് യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്ട്രോള് യൂണിറ്റുകളുമടങ്ങിയ യന്ത്രങ്ങളാണ് അപകടത്തില്‍ പെട്ടത്.
रिकाउंटिंग की मांग उठते ही EVM भरी ट्रक पलटी,इस कांड को कया नाम दे?? pic.twitter.com/qAw75cpfli
— Hardik Patel (@HardikPatel_) December 21, 2017
അതേസമയം സംഭവത്തില്‍ കടുത്ത ആരോപണവുമായി പട്ടേല്‍ പ്രക്ഷോഭക സമിതി തലവന്‍ ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി.
വോട്ടിങ് മെഷീന് കടത്തിയ ട്രക്ക് അപടകത്തില്‍പ്പെട്ടതില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ചാണ് പട്ടേല്‍ പ്രക്ഷോഭക സമിതി തലവന്‍ ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി. നേരത്തെ താന്‍ റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നല്‍കിയതിനു പിന്നാലെയാണ് അപകടമുണ്ടായിരിക്കുത്. ഇതാണ് ഹര്‍ദിക്കിന്റെ പരാധിക്ക് ആധാരമായത്.
അതേസമയത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാഭരണകൂടം രംഗത്തെത്തി. അപകടത്തില്‍പ്പെട്ടത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാത്ത വോട്ടിങ് യന്ത്രങ്ങളാണെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കിയത്.
എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് മെഷീനെ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ചൂടുപിടിച്ചിരിക്കെ വോട്ടിങ് സാമഗ്രികളടങ്ങിയ ട്രക്ക് അപകടത്തില്‍ പെട്ടതും കൂടുതല്‍ വിവാദങ്ങളിലേക്കാണ് എത്തിക്കുന്നത്. നേരത്തെ ബിജെപി സര്‍ക്കാര്‍ ഇടപെട്ട് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിച്ചെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. വിവിപാറ്റ് യന്ത്രത്തിനെതിരെ ഇതിനകം നാല്പതിലേറെ പരാതികളാണ് വന്നിരിക്കുന്നത്.