തിരുവനന്തപുരത്ത് മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു

തിരുവനന്തപുരം: മകന്റെ തലക്കടിയേറ്റ് അമ്മ മരിച്ചു. ആറ്റുകാല്‍ ഐരാണിമുട്ടം ഗോമതിയാണ് മരിച്ചത്. അതിനിടെ, ബോധരഹിതയായി വീണ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് വീട്ടുജോലിക്കാരി മാല മോഷ്ടിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിന് ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്.

വീട്ടില്‍വെച്ച് ഗോമതിയും മകന്‍ രാജീവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിന് ഇടയില്‍ ഗോമതിയെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു. അമ്മയുടെ തലക്കടിച്ചതിന് ശേഷം മുറിയിലേക്ക് കയറിയ രാജീവിനെ വീട്ടുജോലിക്കാരി മുറിയുടെ പുറത്ത് നിന്നും പൂട്ടി.

രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഗോമതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ മാല മാലയുമായി വീട്ടുജോലിക്കാരിയായ ബീന കടന്നു കളയുകയായിരുന്നു. അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗോമതി കഴിഞ്ഞ ദിവസം മരിച്ചു. മാല നഷ്ടപ്പെട്ട വിവരം ഗോമതിയുടെ മകള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയായ ബീനയാണ് മാല മോഷ്ടിച്ചത് എന്ന് കണ്ടെത്തി. ബീനയെ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.

SHARE