തിരുവനന്തപുരം: ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മാണിക്യംവിള സ്വദേശിയായ സെയ്ഫുദ്ധീന്‍ ആണ് മരിച്ചത്.
ഇയാള്‍ക്ക് 67 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലായിരുന്നു ഇയാളുടെ അന്ത്യം.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.
പ്രമേഹം ഉൾപ്പെടെയുള്ള വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന സെയ്ഫുദീൻ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പൂന്തുറ ആശുപത്രിക്ക് മുമ്പില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയായിരുന്നു സെയ്ഫുദീന്‍. കൊവിഡ് പ്രോട്ടോകോ പാലിച്ച് ശനിയാഴ്ച സംസ്കാരം നടത്തും.
മെഡിക്കല്‍ റെപ്രസെന്റെറ്റീവ് ആയ ഇയാളുടെ രണ്ട് മക്കള്‍ക്കും കൊവിഡ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ചികിത്സയില്ല് തുടരുകയാണ്. സൂപ്പർ സ്പ്രഡ് ഉണ്ടായ തീരദേശത്ത് സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി മേഖലകളിൽ മാത്രം 233 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാർഡുകളിൽ ഇന്ന് 102 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്.