തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥിയുടെ രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പുറമെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. 47 വയസുള്ള മണക്കാട് മുട്ടത്തറ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ഥിക്കും മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ നിരീക്ഷണത്തിലാക്കി. ഇന്‍വിജിലേറ്ററിനോടും സന്നദ്ധപ്രവര്‍ത്തകരോടും ഹോം ക്വാറന്റെയ്‌നില്‍ പോവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

SHARE