സ്വര്‍ണ്ണക്കടത്ത്; മുഖ്യപ്രതി അഡ്വക്കേറ്റ് ബിജുമോഹന്‍ കീഴടങ്ങി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ അഡ്വക്കേറ്റ് ബിജുമോഹന്‍ കീഴടങ്ങി. കൊച്ചിയിലെത്തി കീഴടങ്ങുകയായിരുന്നു ബിജുമോഹന്‍. ഇന്നലെ ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു.

ഡി.ആര്‍.ഐ ഓഫീസില്‍ അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീടങ്ങിയത്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിലൂടെ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെപ്പറ്റിയുള്ള കൂടുതല്‍ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷ.

അതേസമയം, സ്വര്‍ണ്ണം കടത്തിയിരുന്നത് പ്രമുഖ കമ്പനിക്കുവേണ്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ മാനേജറും ഡയറക്ടര്‍മാരും ഇപ്പോള്‍ ഒളിവിലാണ്.

SHARE