തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇന്നലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം അട്ടകുളങ്ങരയിലെ രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സ്ഥാപനത്തിലെ 70ലധികം ജീവനക്കാര്‍ ഒരുമിച്ച് ഒരു പാര്‍പ്പിട കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇതിനാല്‍ തന്നെ കോവിഡ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യത. ലോക് ഡൗണ്‍ നിയമലംഘനമടക്കമുള്ള കാര്യങ്ങള്‍ക്ക് നടപടിയെടുക്കുന്ന സാഹചര്യങ്ങളിലേക്ക് ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരെ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന് പാര്‍പ്പിച്ചതടക്കമുള്ള വിഷയങ്ങളിലും സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ തലസ്ഥാനത്ത് ട്രിപിള്‍ ലോക് ഡൗണ്‍ ആയതിനാല്‍ തന്നെ കോവിഡ് വ്യാപനം അധികമായിട്ടുണ്ടാകില്ലെന്ന സൂചനയിലാണ്.

SHARE