സി.പി.എം ബഹിഷ്‌കരിച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബി.ജെ.പിക്ക് ജയം

അഗര്‍ത്തല: സി.പി.എം സ്ഥാനാര്‍ത്ഥിയുടെ രാമന്ദ്രനാരായണ്‍ ദേബര്‍മയുടെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. മാര്‍ച്ച് 12നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പിയും ആര്‍.എസ്.എസും ആക്രമണം അഴിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് സി.പി.എം ചാരിലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 25550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ ജിഷ്ണു ദേവബര്‍മ്മന്‍ ഇവിടെ വിജയിച്ചത്. ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയാണ് ജിഷ്ണു ദേവബര്‍മ്മന്‍.

ഇതോടെ 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 36 എം.എല്‍.എമാരായി. സിപിഐ എം സ്ഥാനാര്‍ത്ഥി പാല്‍ഷ് ദേബ്ബര്‍മയ്ക്ക് 1,030 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ ദേബ്ബര്‍മയ്ക്ക് 775 വോട്ടുകളുമാണ് നേടാനായത്‌