പൊന്നാനി: ഇന്ന് ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൌണ് പ്രഖ്യാപിച്ചു.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
പ്രദേശത്തെ 1500 പേരെ പ്രാഥമിക ഘട്ടത്തില്‍ ടെസ്റ്റിന് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ സേവനം അനുഷ്ടിച്ചിരുന്ന ആശുപത്രികളില്‍ ജൂണ്‍ 5ന് ശേഷം പോയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ അറിയിച്ചു.