ആദിവാസി യുവാവ് മരിച്ചനിലയില്‍; സഹോദരന്‍ ആസ്പത്രിയില്‍

ബത്തേരി: വയനാട് ആദിവാസി യുവാവ് മരിച്ചനിലയില്‍. എടലാട്ട് കോളനി നിവാസിയായ മുരുകനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് മാരകമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.

വയനാട് കെണിച്ചിറയിലാണ് യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹോദരനുമായുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിവരം. സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

SHARE