വയനാട്: ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ചു. കുട്ടിയുടെ അച്ഛനുള്‍പ്പെടെ നിരവധി പേരാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി അതിക്രമത്തിനിരയാകുന്നത് രണ്ട് വര്‍ഷം മുമ്പ് തന്നെ പുറത്തു വന്നിരുന്നു.
ചൈല്‍ഡ് ലൈന്‍ സംരക്ഷണയിലിരുന്ന കുട്ടിയെ രണ്ട് വര്‍ഷം മുമ്പാണ് തിരികെ അയച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് മടക്കി അയച്ചതെന്നാണ് ആരോപണം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ശിശുക്ഷേമ സമിതി അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.