കല്ലായിൽ വൻ മരം വീണു ഒരാൾ മരിച്ചു

കോഴിക്കോട്: കല്ലായ് പാലത്തിന് സമീപം വൻ മരം റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു (ആധാരം എഴുത്ത് -52) മരണപ്പെട്ടു.

ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മകള്‍ക്ക് കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇരുവരും ബൈക്കില്‍ വരുമ്പോള്‍ മരം ഇവരുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തൊട്ടു പിന്നാലെ വന്ന ഓട്ടോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. 
മറിഞ്ഞുവീണ മരം റോഡില്‍ നിന്ന് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നാലെ ബീച്ച് ഫയര്‍ സ്റ്റേഷന്‍, മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളാണ് മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചത്. 

SHARE