ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം

ഇടുക്കി: നടന്‍ ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം. കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന വെള്ളിയാമ്പറ്റത്തെ സ്ഥലത്തെ മരങ്ങളാണ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.

പ്രദേശത്തെ അറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലാണ് മരം മുറിച്ച് കടത്താന്‍ ശ്രമം നടന്നത്. എന്നാല്‍ മരം കടത്താന്‍ ശ്രമിക്കെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസറും പൊലീസും സ്ഥലത്തെത്തി തടയുകയായിരുന്നു.

അതേസമയം കയ്യേറ്റഭൂമിയാണെന്ന ആരോപണത്തെ തുടര്‍ന്ന് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെ അഭിപ്രായത്തെ തുടര്‍ന്നാണ് മരം മുറിച്ച് കടത്താന്‍ ശ്രമം നടന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.

SHARE