ചികില്‍സ ലഭിച്ചില്ല; കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛന്‍ വീഡിയോ

ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നുവയസുകാരന്‍ മരിച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അച്ഛന്‍ നിലത്തുകിടന്നു കരയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവയ്ക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ കാഴ്ച.

ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയിലാണ് സംഭവം. പ്രേംചന്ദ്, ആശാദേവി എന്നീ മാതാപിതാക്കളാണ് മൂന്നു വയസുകാരനായ മകന്‍ അഞ്ജുവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. കടുത്ത പനിയുമായി ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുട്ടിയെ നോക്കാന്‍ ഡോക്ടര്‍ തയാറായില്ല. മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതോടെ കയ്യില്‍ പണമില്ലാതെ അച്ഛന്‍ വിഷമിച്ചു. ആശുപത്രിയിലുണ്ടായിരുന്നവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഡോക്ടര്‍മാര്‍ കുട്ടിയ നോക്കാന്‍ തയാറായി. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.എന്‍.ഡി.ടി.വിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

SHARE