സാലറി ചാലഞ്ച്: പങ്കാളിയാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചാലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലാക്കാണ് സ്ഥലം മാറ്റിയത്.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ ശമ്പളം നല്‍കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. രണ്ടു പേരുടെയും കൂടി ശമ്പളം നല്‍കാനാവില്ലെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സാലറി ചാലഞ്ചിന് നോ പറയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍രാജിനെ സ്ഥലം മാറ്റിയത്. ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് കഴിയാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്നും രണ്ടു പേരുടെയും ശമ്പളം ഒന്നിച്ച് നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE