പരിശീലനം നേടിയ നായ ബോംബ് കണ്ടെത്തി സി.ആര്‍.പി.എഫ് ടീം രക്ഷപ്പെട്ടു

ബുവനേശ്വര്‍: പരിശീലനം നേടിയ നായ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് ടീം രക്ഷപ്പെട്ടു. ഒഡീഷയിലെ കാലാഹണ്ടി ജില്ലയില്‍ പരിശീലന ക്യാമ്പിലാണ് ബോംബാക്രമണത്തെ നായയുടെ ഇടപെടല്‍ തകര്‍ത്തുകളഞ്ഞത്.
റിയഗാഡ ജില്ലയിലെ സി.ആര്‍.പി.എഫ് നാലാമത് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് കുല്‍ദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിയാംഗിരിയില്‍ തിറമൂണ്‍ റിസര്‍വ് വനത്തിലേക്ക് പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്ന നായ മിക്കിക്ക് സംശയം തോന്നുകയും സംഘം അവിടെ പരിശോധന നടത്തുകയുമായിരുന്നു. അപ്പോഴാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് പിന്നീട് ബോംബ് നിര്‍ജ്ജീവമാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്താണ് ബോംബ് കണ്ടെത്തിയത്.

SHARE